Facebook

Showing posts with label results. Show all posts
Showing posts with label results. Show all posts

Mar 14, 2011

രാജ്യത്തിന്റെ ഭാവി നിയമം കൈകാര്യം ചെയ്യുന്നവരില്‍ -തോട്ടത്തില്‍ രാധാകൃഷ്ണന്‍


Posted on: 12 Mar 2011 @   Mathrubhumi



കൊച്ചി: രാജ്യങ്ങളുടെ ഭാവി നിയമം കൈകാര്യം ചെയ്യുന്നവരുടെ കൈകളിലാണെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പറഞ്ഞു. ലോക ചരിത്രത്തില്‍ നാളിതുവരെ നടന്ന മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ നിയമത്തില്‍ അവഗാഹമുള്ളവരും പുതിയ ചിന്തകള്‍ക്ക് വഴിതെളിച്ചവരുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറണാകുളം ഗവ. ലോ കോളേജില്‍ അഡ്വ. ടി.എസ്. വെങ്കിടേശ്വര അയ്യര്‍ എവര്‍ റോളിങ് ട്രോഫിക്ക് വേണ്ടി യുള്ള 14-ാമത് അഖിലേന്ത്യാ മൂട്ട് കോര്‍ട്ട് മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നിയമാവബോധം താഴെത്തട്ടിലെ വിദ്യാഭ്യാസം മുതല്‍ സൃഷ്ടിക്കപ്പെടേണ്ടതും വ്യക്തിയുടെ സ്വഭാവത്തിന്റെ ഭാഗമായിത്തീരേണ്ടതുമാണ്. ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിപത്തി ഏതു മേഖലയിലായിരുന്നാലും നിയമ വിദ്യാര്‍ത്ഥികള്‍ മുറുകെ പിടിക്കണം. കോര്‍പ്പറേറ്റ് ലോകത്തും ഇത് പ്രായോഗികമാക്കാനാവുമെന്നും ജസ്റ്റിസ് പറഞ്ഞു.