Date: 11/01/2011 @ Maharajas Law College Ernakulam
MGU UNION YOUTH FESTIVAL LOGO പ്രകാശനം ചെയ്തു
Logo |
ജനുവരി 27 മുതല്‍ 31വരെ കൊച്ചിയില്‍ നടക്കുന്ന എം. ജി സര്‍വകലാശാലാ കലോത്സവത്തിന്റെ പേരും, ലോഗോയും പ്രകാശനം ചെയ്തു. 'വര്‍ണ്ണം 2011' എന്നാണു ഈ വര്‍ഷത്തെ കലോത്സവത്തിന്റെ പേര്. ഗവ. ലോ കോളേജില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രതാരം അനന്യ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. മേയര്‍ ടോണി ചമ്മിണി ചടങ്ങ് ഉത്ഖാടനം ചെയ്തു. University Union Chairman വി. ആര്‍ രാഹുല്‍ അധ്യക്ഷതവഹിച്ചു. ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.രാജശേഖരന്‍, സര്‍വ്വകലാശാല syndicate അംഗം കെ. ലതീഷ്, ലോ കോളേജ് യുണിയന്‍ ചെയര്‍മാന്‍ ലിജിന്‍ തമ്പാന്‍ എന്നിവര്‍ പങ്കെടുത്തു. സ്വാഗതസംഖം ജനറല്‍ കണ്‍വീനര്‍ ലിജോജോസ് സ്വാഗതവും യുണിയന്‍ ജെനറല്‍ സെക്രടറി കെ. എസ്. രാജേഷ് നന്ദിയും പറഞ്ഞു. അഞ്ചു ദിവസങ്ങളില്‍ ആയി നടക്കുന്ന കലോല്‍സവത്തിന് രാജേന്ദ്രമൈതാനം, മഹാരാജാസ് കോളേജ്, ലോ കോളേജ്, സെന്റ് തെരേസാസ് കോളേജ് എന്നിവ വേദിയാകും.
No comments:
Post a Comment